എറണാകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

എറണാകുളം വടക്കൻ പറവൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ലഹരി വില്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഏഴുമണിയോടെ പറവൂർ കോട്ടുവള്ളിയിലായിരുന്നു സംഭവം. എക്സൈസ് സർക്കിൾ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരാണ് മഫ്ത്തിയിൽ ബൈക്കിലെത്തിയത്.

അക്രമികൾ സഞ്ചരിച്ച ബൈക്ക് സംഭവ സ്ഥലത്തിന് സമീപത്തുള്ള വീടിന് പിന്നിൽ നിന്നും കണ്ടെത്തി. ജോലി തടസ്സപ്പെടുത്തിയതിനും അപായപ്പെടുത്താൻ ശ്രമിച്ചതിനും എക്സൈസ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

