അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 192 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട.192 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേര്‍ പിടിയില്‍. ഈരാറ്റുപേട്ട സ്വദേശി അജ്മല്‍ ഷാ കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് എന്നിവരാണ് പിടിയിലായത്. കാറിന്റെ ഡാഷ് ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് രാസ ലഹരി കടത്തിയത്. ബാംഗ്ലൂരില്‍ നിന്നും ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഡാന്‍സാഫ് സംഘം പ്രതികളെ പിടികൂടിയത്.
