കല്ലുമ്മക്കായ പറിക്കുന്നതിനിടെ കടലിൽ മുങ്ങിമരിച്ചു
കൊയിലാണ്ടി: കല്ലുമ്മക്കായ പറിക്കുന്നതിനിടെ കടലിൽ മുങ്ങിമരിച്ചു. കൊല്ലം ലക്ഷം വീട്ടിൽ മുഹമ്മദലിയുടെ മകൻ റഷീദ് (22) ആണ് മരിച്ചത്. വൈകീട്ട് 4.30 ഓടെയാണ് അപകടം ഉണ്ടായത്. പാറപ്പള്ളി കടപ്പുറത്ത് കല്ലുമ്മക്കായ പറിക്കുമ്പോഴാണ് സംഭവം. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മാതാവ് റസിയ, സഹോദരങ്ങൾ: ഷാഹിദ്, റാഫി. മൃതദേഹം: കോഴിക്കോട് മെഡിക്കൽ കോളജിലെക്ക് മാറ്റി. എലത്തൂർ കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തും.



