ഉള്ള്യേരി പറമ്പിൻ്റെ മുകളിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്
ഉള്ള്യേരി പറമ്പിൻ്റെ മുകളിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകീട്ട് 8 മണിയോടുകൂടിയാണ് അപകടമുണ്ടായത്. ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മുൻപിലുള്ള ബസ്സിന്റെ പിറകില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത്. KL 56 H 9088 നമ്പർ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി റോഡിൽ പരന്നൊഴുകിയ ഓയിൽ വെള്ളമൊഴിച്ച് നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. ഗ്രേഡ് ASTO മജീദ് പികെ യുടെ നേതൃത്വത്തിൽ FRO മാരായ ബിനീഷ് വി കെ, ഹേമന്ത് ബി, അനൂപ് എൻപി, അരുൺ എസ്, സനൽ രാജ്, നിതിൻരാജ്, റഷീദ് ഹോം ഗാർഡ് രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
