KOYILANDY DIARY.COM

The Perfect News Portal

ആതുര സേവന രംഗത്ത് നാടിന് പ്രതീക്ഷയായ ഡോ. അബിൻ ഗണേഷിന് (MBBS) ജന്മനാട് സ്വീകരണമൊരുക്കി

കൊയിലാണ്ടി: ആതുര സേവന രംഗത്ത് നാടിന് പ്രതീക്ഷയായ ഡോ. അബിൻ ഗണേഷിന് (MBBS) ജന്മനാട് സ്വീകരണമൊരുക്കി. കൊയിലാണ്ടി നഗരസഭ വരകുന്നിലെ ഗണേഷൻ്റെയും ആശാവർക്കർ പുഷ്പയുടെയും മകനാണ് അബിൻ ഗണേഷ്. സാമ്പത്തികമായി പിന്നോക്കാവാസ്ഥയിലായിരുന്നിട്ടും ഡോക്ടറാകണമെന്നുള്ള അബിൻ്റെ ആഗ്രഹം സഫലീകരിക്കാൻ രക്ഷിതാക്കളിൽ നിന്ന് ലഭിച്ച മികച്ച പിന്തുണയാണ് അബിൻ്റെ പേരിനൊപ്പം ഒരു MBBSകൂടി എഴുതി ചേർക്കാൻ സാധിച്ചത്.
 
ന്മനാട്ടിൽ ഒരുക്കിയ സ്വീകരണം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. അബിന് എംഎൽഎ നാടിൻ്റെ ഉപഹാരവും കൈമാറി. നഗരസഭ ചെയർപേഴ്സൺ സുധ. കിഴക്കെപ്പാട്ട് അധ്യക്ഷതവഹിച്ചു. 26-ാം വാർഡ് വികസമിതിയുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. കണയങ്കോട് ത്വാഹ ജുമാ മസ്ജിദ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ, കിടാരത്തിൽ ക്ഷേത്രം പ്രസിഡണ്ട് ചോയിക്കുട്ടി, ADS സെക്രട്ടറി ഷഹ്ന, ന്യൂലൈറ്റ് കലാസമിതിക്ക് വേണ്ടി ശ്രീജേഷ്. സി, സ്മാർട്ട് ടീം കണയങ്കോടിന് വേണ്ടി വിനീഷ് വി. വി വിവിധ അയൽക്കൂട്ടം സെക്രട്ടറിമാർ എന്നിവർ ഉപഹാരം നൽകി.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, ആസൂത്രണസമിതി അംഗം എ. സുധാകരൻ, കൗൺസിലർ വി. രമേശൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭ കൗൺസിലർ സിറാജ് വി.എം സ്വാഗതവും, ADS സെക്രട്ടറി ഷഹ്ന നന്ദിയും പറഞ്ഞു.
Share news