ഡോ. വന്ദന ദാസ് കൊലപാതകക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അഭയ് എസ് ഓ കെ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം തള്ളിയിരുന്നു. പ്രതി സന്ദീപിന്റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും സുപ്രീംകോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. പരിശോധനയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നായിരുന്നു സംസ്ഥാനം കോടതിയെ അറിയിച്ചത്.

കഴിഞ്ഞ വർഷം മെയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ വൈദ്യപരിശോധനയ്‌ക്കായി എത്തിയ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.

