ഡോ. വന്ദനദാസ് കൊലക്കേസ്; കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു
ഡോ. വന്ദനദാസ് കൊല ചെയ്യപ്പെട്ട കേസില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വിചാരണ കോടതിയില്‍ നാളെ കുറ്റപത്രം വായിക്കാനിരിക്കെയാണ് ഹൈക്കോടതി ഇടപെടല്‍.
Advertisements
പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സന്ദീപിന്റെ അപ്പീല്‍ പരിഗണിച്ചാണ് നടപടി. കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരായ പ്രതിയുടെ അപ്പീല്‍ പരിഗണിക്കുന്നതിനാലാണ് തുടര്‍ നടപടികള്‍ കോടതി താത്കാലികമായി തടഞ്ഞത്.