KOYILANDY DIARY.COM

The Perfect News Portal

ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ ചട്ടലംഘനമില്ലെന്ന് റിപ്പോർട്ട്

ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ ചട്ടലംഘനമില്ലെന്ന് റിപ്പോർട്ട്. നോഡൽ ഓഫീസർ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഉടൻ കൈമാറും. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ മാസം 17നാണ് ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിലെ പ്രഭാഷണത്തിൽ ജോൺ ബ്രിട്ടാസ് എംപി സംസാരിച്ചത്. ഇതിനെതിരെ ബിജെപിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. പ്രഭാഷണത്തിൽ ചട്ടലംഘനം ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കി ഡോ. ജോൺ ബ്രിട്ടാസ് എംപി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണവും നൽകിയിരുന്നു.

Share news