ഡോ. ലാൽ രഞ്ജിത്ത് എഴുതിയ ‘കീനെ റംഗളു’ പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലൈബറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സൗത്ത് മേഖലാതല വായനാമത്സരം സമ്മാനദാന ചടങ്ങിൽ ഡോ. ലാൽ രഞ്ജിത്ത് എഴുതിയ ‘കീനെ റംഗളു’ എന്ന പുസ്തകത്തിൻ്റെ മൾട്ടിപ്പിൾ റിലീസിംഗ് നടന്നു. കൊയിലാണ്ടി നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴസൻ ഇന്ദിര ടീച്ചർ പുസ്തകം പ്രകാശനം ചെയ്തു. മധു ബാലൻ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. എം. എം ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എൻ. കെ സുരേന്ദ്രൻ സ്വാഗതവും ഷാജു കെ. എം നന്ദിയും പറഞ്ഞു.
