പൂക്കാട് കലാലയത്തിൽ ഡോ. ശ്രീദേവി അങ്ങാടിപ്പുറത്തിൻ്റെ കച്ചേരി അരങ്ങേറി

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീതമണ്ഡപത്തിലൊരുക്കിയ സംഗീതോത്സവത്തിൽ അഞ്ചാം ദിവസം ഡോ. ശ്രീദേവി അങ്ങാടിപ്പുറത്തിൻ്റെ കച്ചേരി അരങ്ങേറി. അഖിൽ കാക്കൂർ വയലിനിലും സനന്ദ് രാജ് കൊയിലാണ്ടി മൃദംഗത്തിലും പക്കവാദ്യമൊരുക്കി. ആറാം ദിവസം സുസ്മിത ഗിരീഷിൻ്റെ ഗസൽ അരങ്ങത്തെത്തും. മുരളി രാമനാട്ടുകര, ഷബീർദാസ്, അനൂപ് പാലേരി എന്നിവർ പക്കവാദ്യമൊരുക്കും.
