ഡോ. പി. സുനോജ് കുമാറിന് ജന്മനാട്ടിൽ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ. പി. സുനോജ് കുമാറിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി & സ്റ്റഡി സെൻ്റർ ആണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണകേന്ദ്രം മുൻ ഡയരക്ടറുമായ ഡോ. ജെ. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എ.കെ. രമേശ് അധ്യക്ഷത വഹിച്ചു.
.

.
കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ വി.കെ. മോഹൻദാസ്, CPM ജില്ലാ കമ്മറ്റി അംഗം ടി.വി. നിർമലൻ, ഒ.കെ. ശ്രീലേഷ് എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം.ജി. ബൽരാജ് സ്വാഗതവും വി. ജിതേഷ് നന്ദിയും പറഞ്ഞു.
