ഡോ. മുഹമ്മദിനെ സീനിയർ ചേംബര്‍ ഇന്റര്‍നാഷണല്‍ ആദരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആതുര സേവന മേഖലയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്ക് വഹിച്ച മുതിര്‍ന്ന ഡോക്ടര്‍ മുഹമ്മദിനെ നാഷണല്‍ ഡോക്ടേഴ്‌സ് ഡേയില്‍ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ആദരിച്ചു. ഡോക്ടര്‍ എന്ന സേവനത്തോടൊപ്പം തന്നെ സാമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ഡോക്ടറും കുടുംബവും ചേര്‍ന്ന് നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കൊയിലാണ്ടിക്കാരുടെ കുടുംബ ഡോക്ടര്‍ എന്ന നിലയിലാണ് ഡോ. മുഹമ്മദ് അറിയപ്പെടുന്നത് എന്ന് അദ്ദേഹത്തെ ആദരിച്ചുകൊണ്ട് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ പ്രസിഡണ്ട് മനോജ് വൈജയന്തം പറഞ്ഞു.

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ അദ്ദേഹത്തെ ആദരിക്കുവാനും കുടുംബത്തോടൊപ്പം സായാഹ്നം ചെലവഴിക്കുവാനും സാധിച്ചത് അപൂര്‍വ്വമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. സുരേഷ്ബാബു, മുരളി മോഹന്‍, ജോസ് കണ്ടോത്ത്, ലാലു സി. കെ, അരുണ്‍ മണമല്‍, അഡ്വ. ജതീഷ് ബാബു, ചന്ദ്രന്‍ പത്മരാഗം, ദിനേശ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
