KOYILANDY DIARY.COM

The Perfect News Portal

ഡോ. എം. ആർ. രാഘവവാരിയരുടെ പ്രഭാഷണ പരമ്പരയുടെ ‘നാലാം ദിനം സ്വരൂപങ്ങളുടെ കാലവും സാമൂതിരി വാഴ്ചയും’ പ്രഭാഷണം നടന്നു

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രശസ്ത ചരിത്ര പണ്ഡിതൻ ഡോ. എം. ആർ. രാഘവവാരിയരുടെ പ്രഭാഷണ പരമ്പരയുടെ ‘നാലാം ദിനം സ്വരൂപങ്ങളുടെ കാലവും സാമൂതിരി വാഴ്ചയും’ എന്ന വിഷയത്തെ കുറിച്ചു പ്രഭാഷണം നടന്നു. കേരളീയ ജീവിതത്തിന് ദിശാബോധവും കൃത്യമായ വ്യവസ്ഥയും നൽകാൻ ഓരോ നാട്ടിലെയും സ്വരൂപങ്ങൾ ശ്രമിച്ചിരുന്നു എന്ന് പ്രാചീന രേഖകൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗത്തിലെ പ്രൊഫ. വി. വി. ഹരിദാസ് മോഡറേറ്ററായിരുന്നു.
Share news