KOYILANDY DIARY.COM

The Perfect News Portal

ഗാനമഞ്ജരിയൊരുക്കി ഡോ. എം. കെ. കൃപാലും സംഘവും

കൊയിലാണ്ടി: പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ സംഗീതോത്സവത്തിൻ്റെ രണ്ടാമത്തെ ദിവസം ഡോ. എം. കെ. കൃപാലും സംഘവും ഗാനമഞ്ജരി ഒരുക്കി. സദസ്യരുടെ ഹൃദയത്തിൽ സംഗീത തേൻമഴ പൊഴിച്ച് പഴയ മലയാളം, ഹിന്ദി ഗാനങ്ങൾകൊണ്ട് നാദമാധുര്യം തീർത്തു.
അഡ്വ. കെ. ടി. ശ്രീനിവാസൻ, സുനിൽ തിരുവങ്ങൂർ, വിനോദിനി മണക്കാട്ടിൽ, അരുൺ കുമാർ എന്നിവരും ഗാനമഞ്ജരിയിൽ പങ്കെടുത്തു. ലാലു പൂക്കാട്, രാംദാസ് കോഴിക്കോട്, ജോൺസൺ  എന്നിവർ പാശ്ചാത്തല സംഗീതം ഒരുക്കി. ഇന്ന് വേദിയിൽ കലാലയം നിഷ സന്തോഷിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നൃത്താർച്ചന നടത്തും.
Share news