KOYILANDY DIARY.COM

The Perfect News Portal

കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. രക്ഷാപ്രവർത്തനത്തെ കേന്ദ്രം കച്ചവടമാക്കുന്നുവെന്നും അരി നൽകിയിട്ട് പോലും കേന്ദ്രം പണം വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കേരളം ഇന്ത്യയുടെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ തുക പോലും കേന്ദ്രം പിടിച്ചു വാങ്ങുന്നു. ഇത്  ഭൗർഭാഗ്യകരമാകുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

“കേന്ദ്ര ആഭ്യന്തര മന്ത്രി തുടക്കത്തിൽ പറഞ്ഞതൊക്കെ പച്ചക്കള്ളം. ദുരന്തം സംബന്ധിച്ച വിവരം കൃത്യമായി നൽകിയിരുന്നു. പ്രളയകാലത്ത് നൽകിയ അരിയുടെ തുക പിടിച്ചു വാങ്ങി ഒരു കച്ചവടമാക്കി മാറ്റുകയാണ് കേന്ദ്രം. ബ്രിട്ടിഷ് ഭരണകാലത്ത് പോലും ഇത്തരത്തിൽ കാണിച്ചില്ല. കേരളത്തിന്റെ ജനത സേനാംഗങ്ങളെ ചേർത്ത് പിടിച്ച കാഴ്ചയാണ് കണ്ടത്. സൈന്യത്തിന്റെ സല്യൂട്ടിന് പോലും പൈസ വാങ്ങിക്കുന്നു. രാഷ്ട്രീയ തീരുമാനം തന്നെയാണ് ഇതിന് പിന്നിൽ.- ഡോ. ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.

 

സുരേഷ് ഗോപിക്കെതിരെയും എംപി ആഞ്ഞടിച്ചു. വയനാടിനെപ്പറ്റി തമിഴ്നാട്ടിൽ നിന്നുള്ള എം.പി സംസാരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി കഥകളി പദങ്ങൾ കാണിച്ചുവെന്ന് അദ്ദേഹം പരിഹസിച്ചു. ഇങ്ങനെയുള്ള ജനപ്രതിനിധികളിൽ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്ത് നല്ലത് നടന്നാലും തകർക്കുക എന്നതാണ് കേരളത്തിലെ ബിജെപിയുടെ ലക്ഷ്യം എന്നും അദ്ദേഹം വിമർശിച്ചു.

Advertisements

 

അതേസമയം കേരളം നന്നാവരുത് എന്നതാണ് കേന്ദ്രം കരുതുന്നതെന്നും കേരളം ആവശ്യപ്പെട്ടതിന്റെ നാലിൽ ഒന്ന് പോലും നൽകിയില്ലെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് വാരികോരി കൊടുക്കുന്നുവെന്നും വി. ശിവദാസൻ എം.പി കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രിയുടെ മറുപടിയിൽ കേരളത്തിന് വീഴ്ച പറ്റിയതായി ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. കേരളം കൃത്യമായി റിപ്പോർട്ട് നൽകി. മുന്നറിയിപ്പ് നൽകിയെന്ന് കളവ് പറഞ്ഞവരാണ്. പച്ചക്കള്ളം പറഞ്ഞവർ അത് തിരുത്താൻ തയ്യാറായിട്ടില്ല എന്നും അദ്ദേഹം വിമർശിച്ചു.

Share news