KOYILANDY DIARY.COM

The Perfect News Portal

ഡോ. രാജീവ് സംവിധാനം ചെയ്ത ”അനൽ ഹഖ്” കൊയിലാണ്ടി ബാർ അസോസിയേഷൻ ഹാളിൽ  പ്രദർശിപ്പിച്ചു

കൊയിലാണ്ടി ബാർ അസോസിയേഷൻ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം സർവകലാശാല നിർമ്മിച്ച ഡോ. രാജീവ് സംവിധാനം ചെയ്ത ”അനൽ ഹഖ്” കൊയിലാണ്ടി ബാർ അസോസിയേഷൻ ഹാളിൽ  പ്രദർശിപ്പിച്ചു. മലയാളം സർവ്വകലാശാല മാധ്യമ വിഭാഗം മേധാവി ഡോ. രാജീവ് മോഹൻ ഉദ്ഘാടനം ചെയ്തു.

വൈക്കം മുഹമ്മദ് ബഷീറിൻറെ കഥകളെയും കഥാപാത്രങ്ങളെയും പ്രമേയമാക്കിയാണ് ചിത്രീകരണം നടന്നത്. അഡ്വ. കെ അശോകൻ അഡ്വ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

Share news