യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഇരട്ട വോട്ട്: ഷംന മൻസൂറിന്റെ വിജയം റദ്ദ് ചെയ്യാൻ സാധ്യത
.
യുഡിഎഫ് ഒരു സീറ്റിന്റെ മാത്രം മുൻതൂക്കത്തിൽ നിൽക്കുന്ന ആലപ്പുഴ നഗരസഭയിൽ വലിയ മരം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ഷംന മൻസൂറിന്റെ വിജയം റദ്ദ് ചെയ്യാൻ സാധ്യത. സുപ്രീംകോടതി വിധി പ്രകാരം ഇരട്ട വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ഇത് പ്രകാരം ഇരട്ട വോട്ടുള്ള ഷംനയ്ക്ക് മത്സരിക്കാൻ സാധിക്കില്ല.

അങ്ങനെയെങ്കിൽ വലിയ മരം വാർഡിൽ റീപോളിങ്ങിനാണ് സാധ്യത. സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇരട്ട വോട്ടിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വലിയ മരം വാർഡിലെ ഇടതുപക്ഷ സ്ഥാനാർത്ഥി സജനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
Advertisements




