KOYILANDY DIARY.COM

The Perfect News Portal

നിങ്ങള്‍ക്ക് യുവത്വം നിലനിര്‍ത്തേണ്ടേ? ഈ ആന്റി- ഏജിംഗ് പാനീയങ്ങള്‍ ശീലമാക്കൂ…

എപ്പോഴും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം. മുപ്പതുകളോട് അടുക്കുംതോറും ശരീരത്തില്‍ വിവിധമാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭൂരിഭാഗം പേരെയും അലട്ടാറുണ്ട്. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഈ പാനീയങ്ങള്‍ ഒന്ന് ശീലമാക്കി നോക്കൂ. ശക്തമായ ആന്റി ഓക്സിഡന്റായ കാറ്റെച്ചിനുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.

ഗ്രീന്‍ ടീ കുടിക്കുന്നത് ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നതിനാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍, നിറം മങ്ങല്‍, അകാല വാര്‍ദ്ധക്യം എന്നിവ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഗ്രീന്‍ ടീയില്‍ പോളിഫെനോളുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിച്ച് ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തും.

 

വിറ്റാമിന്‍ സിയും പോളിഫെനോളുകളും ധാരാളം അടങ്ങിയ മാതളനാരാങ്ങ ജ്യൂസ് കുടിക്കുന്നതും അകാല വാര്‍ദ്ധക്യം ഉണ്ടാകുന്നതില്‍ നിന്നും നിങ്ങളെ രക്ഷിക്കും.
സൂര്യ രശ്മികള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നതു വഴി സാധ്യമാകും.

Advertisements

 

തെക്കേ അമേരിക്കന്‍ ചായ ആയ യെര്‍ബ മേറ്റ് രക്തസമ്മര്‍ദം കുറക്കാനും മോശം കൊളസ്‌ട്രോള്‍ കുറക്കാനും സഹായിക്കുന്നു. ജലാംശം നല്‍കുകയും ഉന്മേഷം നല്‍കുകയും ചെയ്യുന്ന കുക്കുമ്പര്‍ ജ്യൂസാണ് മറ്റൊന്ന്. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്സിഡന്റി ഗുണങ്ങള്‍ക്ക് പേരുകേട്ട മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താനും തിളക്കമാര്‍ന്ന ചര്‍മ്മം നിലനിര്‍ത്താനും സഹായിക്കും. വിറ്റാമിന്‍ സി കൂടുതലുള്ള ഓറഞ്ച് ജ്യൂസും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്ന ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതും ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും.

 

ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. അപ്പോള്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയില്‍ ആക്കുന്ന ഈ പാനീയങ്ങള്‍ പരീക്ഷിച്ചുനോക്കൂ. എതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍ ഈ പാനീയങ്ങള്‍ ശീലമാക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്.

Share news