KOYILANDY DIARY.COM

The Perfect News Portal

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ ഇനി പണം നല്‍കേണ്ട’;ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ തീരുമാനമെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

ഇനി മുതൽ മീറ്റർ ഇട്ടില്ലെങ്കിൽ ഓട്ടോറിക്ഷകളിൽ പണം നൽകേണ്ട. ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്ന പ്രവണതയ്ക്ക് തടയിടാന്‍ വേണ്ടിയാണ് ഈ പുതിയ ആശയവുമായി മോട്ടോര്‍ വാഹന വകുപ്പ് എത്തിയത്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കും. 

ഓട്ടോറിക്ഷാ തൊഴിലാളികള്‍ മീറ്റര്‍ ഇടാതെ ഓടി പറ്റിക്കുന്നുവെന്നും യാത്രക്കാരില്‍ നിന്ന് അമിതമായി പണം ഈടാക്കുന്നുവെന്നുമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നം പരിഹരിക്കാനാണ് ഇത്തരമൊരു തീരുമാനം. കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഈ പുതിയ ഉത്തരവ് എത്തിയത്.

 

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന ഉത്തരവ് ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. എന്നാല്‍ ഇത് പ്രായോഗികമായി എത്രത്തോളം മുന്നോട്ടുപോകുമെന്ന സംശയം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Advertisements
Share news