KOYILANDY DIARY.COM

The Perfect News Portal

വയനാടിനെ മറക്കരുത്; പുത്തുമലയിലെ പുൽക്കൂട് പരാമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ

വയനാടിനെ മറക്കരുതെന്ന് കാതോലിക്കാ ബാവ. പുത്തുമലയിലെ പുൽക്കൂട് പരാമർശിച്ചാണ് ക്രിസ്മസ് സന്ദേശത്തിൽ വയനാടിനെ മറക്കരുതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഓർമിപ്പിച്ചത്. ഉരുൾപ്പൊട്ടലിൽ മൂന്ന് മക്കളെയും നഷ്ടമായ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കായി പുത്തുമലയിൽ തീർത്ത പുൽക്കൂട് നാം കാണണം. സമാധാനം നഷ്ടമായ ആ സമൂഹത്തിന് സമാധാനം പകരാൻ നമുക്ക് കഴിയണം.

മനോവ്യഥ അനുഭവിക്കുന്നവർക്ക് സമാധാനം പകരാൻ കഴിയുമ്പോഴാണ് ക്രിസ്തുമസ് സന്ദേശം ജീവിതത്തിൽ യാഥാർഥ്യമാക്കാൻ നമുക്ക് സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകരുതെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.

 

കോട്ടയം പഴയ സെമിനാരിയിൽ നടന്ന തിരുപ്പിറവിയുടെ പ്രത്യേക ചടങ്ങിലായിരുന്നു ബാവയുടെ ക്രിസ്തുമസ് സന്ദേശം. കോട്ടയം അസൻഷൻ ചർച്ചിൽ നടന്ന ക്രിസ്മസ് ആരാധനയ്ക്ക് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നൽകി. തുടർന്ന് നടന്ന വിശുദ്ധ സംസർഗ ശുശ്രൂഷയിലും നിരവധി പേർ പങ്കെടുത്തു.

Advertisements

 

Share news