KOYILANDY DIARY

The Perfect News Portal

പപ്പായക്കൊപ്പം ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കരുത്

പപ്പായക്കൊപ്പം ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കരുതേ. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ. വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പപ്പായ ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ മറ്റ് ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കുന്നത് ചില ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അത്തരത്തില്‍ പപ്പായയുടെയൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്…

പപ്പായക്കൊപ്പം പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനം തടസ്സപ്പെടുത്താന്‍ കാരണമാകും. വയറു വേദന, വയറു വീര്‍ത്തിരിക്കുക, വായുകോപം മറ്റ് ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇത് കാരണമാകും.

Advertisements

 

രണ്ട്…

തൈരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എൻസൈം ആണ് പാൽ ഉൽപന്നങ്ങളുടെ ദഹനത്തെ തടസപ്പെടുത്തുന്നത്.

മൂന്ന്…

വറുത്ത ഭക്ഷണങ്ങളായ ഫ്രൈഡ് ചിക്കൻ, ഫ്രഞ്ച്ഫ്രൈസ് തുടങ്ങിയവയ്ക്കൊപ്പം പപ്പായ കഴിക്കരുത്. ഇത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. വറുത്ത ഭക്ഷണങ്ങളില്‍ ഫാറ്റ് കൂടുതലുള്ളതിനാലാണ് ഇവ ദഹനത്തെ തടസപ്പെടുത്തുന്നത്.

 

നാല്…

പഴുത്ത പപ്പായയോടൊപ്പം പച്ചപപ്പായ കഴിക്കരുത്. ഇത് വയറുവേദനയും ദഹനക്കേടും ഉണ്ടാക്കാം. കാരണം പച്ച പപ്പായയില്‍ പപ്പൈന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

അഞ്ച്…

സിട്രിസ് പഴങ്ങള്‍ക്കൊപ്പവും പപ്പായ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ, മുന്തിരി തുടങ്ങിയവയിലും പപ്പായയിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്.