നന്തി – കിഴൂർ റോഡ് അടക്കരുത്; സമര പന്തൽ ഉദ്ഘാടനം ചെയ്തു

.
മൂടാടി: നന്തി – കിഴൂർ റോഡ് അടക്കരുത്. സമര പന്തൽ ഉദ്ഘാടനം ചെയ്തു. NH 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട്കാവ് ബൈപാസ് നിർമിക്കുമ്പോൾ നന്തി – പള്ളിക്കര പൊതുമരാമത്ത് വകുപ്പ് റോഡ് അടച്ച് പൂട്ടാനുള്ള നീക്കം ആരംഭിച്ചതിനെ തുടർന്ന് മൂടാടി പഞ്ചായത്ത് NH 66 ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപന്തൽ കെട്ടി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ സമര കേന്ദ്രം ഉദ്ഘാടനം ചെയ്തു. റോഡ് അടക്കുന്നത് കാഴ്ചക്കാരായി നോക്കി നിൽക്കില്ലെന്നും ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ , വാർഡ് മെമ്പർ മാരായ പാപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, ടി.കെ ഭാസ്കരൻ എന്നിവരും പാർട്ടി നേതാക്കളായ സത്യൻ എൻ.വി. എം, ചേനോത്ത് ഭാസ്കരൻ, കെ. എം കുഞ്ഞികണാരൻ, റസൽ നന്തി എന്നിവർ സംസാരിച്ചു. കൺവീനർ വി. വി. സുരേഷ് സ്വാഗതവും വി. കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
