KOYILANDY DIARY.COM

The Perfect News Portal

ഡോക്ടേഴ്സ് ദിനം ആചരിച്ചു

കൊയിലാണ്ടി BEM യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ്  ‘ഗ്രീൻ ഫോർ യു’ വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ടി. രാമചന്ദ്രൻ ഡോക്ടറെ പ്രധാനാധ്യാപകൻ ഷിനോയ് ലാസർ പൊന്നാട അണിയിച്ച് ആദരിച്ചു.
പോഷകാഹാരത്തെക്കുറിച്ചും വ്യായാമത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തരാകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ അഖില ചന്ദ്രൻ രൂപേഷ് മാസ്റ്റർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Share news