ഫിസിക്സിൽ ഡോക്ടറേറ്റ് നേടി എം. സാൽവി

കൊയിലാണ്ടി: ഫിസിക്സിൽ ഡോക്ടറേറ്റ് നേടി തിരുവങ്ങൂർ സ്വദേശി എം. സാൽവി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഐസർ തിരുപ്പതി). ജൊഹാനാസ് ഗുട്ടൻബെർഗ് യൂണിവേഴ്സിറ്റി മൈൻസ്, ജർമ്മനിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി പ്രവർത്തിക്കുകയാണ്. റിട്ട. അധ്യാപകരായ മോഹൻദാസിന്റേയും (ഗവ. മാപ്പിള സ്കൂൾ കൊയിലാണ്ടി എച്ച്.എം.) സതിയുടെയും (തിരുവങ്ങൂർ എച്ച്.എസ്.എസ്.) മകളും, വയനാട് അമ്പലവയൽ അബിൻ പി ജോർജിന്റെ ഭാര്യയുമാണ്.
