KOYILANDY DIARY.COM

The Perfect News Portal

കാപ്പിയിൽ നെയ്യൊഴിച്ച് കുടിക്കാറുണ്ടോ? അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ

ഗീ കോഫി ആരോഗ്യകരമായ ഒരു പാനീയമാണ്. കാപ്പി, നെയ്യ്, എന്നിവയുടെ മിശ്രിതം നിരവധി ഗുണങ്ങൾ നൽകുന്നു. നെയ്യിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളും സംയോജിത ഇനോലെയിക് ആസിഡും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കും. കലോറിയുടെ അളവ് നിയന്ത്രിക്കുവാൻ സാധിച്ചാൽ നെയ്യ് കാപ്പി ഒരു സ്വാദിഷ്ടമായ പാനീയം കൂടിയാണ്.

ശരീരത്തിലെ മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ നെയ്യ് കാപ്പി സഹായിക്കും. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ദഹനനാളത്തെ ശമിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. നെയ്യ് കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനും ആരോഗ്യകരമായ കൊഴുപ്പും മാനസികാരോഗ്യം വർധിപ്പിക്കും. നെയ്യ് കാപ്പി തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. നെയ്യിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കും.

 

നെയ്യിൽ ഉയർന്ന കലോറി ഉള്ളതിനാൽ അതിനാൽ വ്യക്തികൾ മിതമായ അളവിൽ വേണം നെയ്യ് ചേർക്കുവാൻ. ചില ആളുകൾക്ക് പാലുൽപ്പന്നങ്ങളോട് അലർജിയുണ്ടാകാം അതിനാൽ പാലില്ലാത്ത മറ്റ് ഓപ്ഷനുകൾ ട്രൈ ചെയ്യാം.

Advertisements
Share news