KOYILANDY DIARY.COM

The Perfect News Portal

പാക്കറ്റ് പാൽ തിളപ്പിച്ച് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

.

പാക്കറ്റ് പാലുകളാണ് ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കാറുള്ളത്. പാസ്ചറൈസേഷൻ ചെയ്താണ് പാക്കറ്റ് പാലുകൾ വരുന്നത്. പാക്കറ്റ് അല്ലാതെ വീടുകളിൽ നിന്നൊക്കെ നേരിട്ടു വാങ്ങുന്ന പാൽ തിളിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. എന്നാൽ പാസ്ചറൈസേഷൻ ചെയ്ത പാക്കറ്റ് പാൽ തിളപ്പിക്കേണ്ട ആവശ്യകതയില്ല.

 

പാസ്ചറൈസേഷൻ എന്നാൽ ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി തുടങ്ങിയ മാരകമായ ബാക്ടീരിയകളെ ന‍‍ശിപ്പിക്കാൻ ഉയർന്ന താപനിലയിൽ നിശ്ചിത സമയത്തേക്ക് പാൽ തിളപ്പിക്കുന്ന പ്രക്രിയയാണ്. ഇതുവ‍ഴി പാൽ കേടുകൂടാതെ ഇരിക്കാനും. അതിലടങ്ങിയ മാരകമായ ബാക്ടീരിയകളെ ഇല്ലാതെയാക്കാനും ഇതുവ‍ഴി സാധിക്കും.

Advertisements

 

അതിനാൽ തന്നെ പാസ്ചറൈസ് ചെയ്ത പാൽ തിളപ്പിക്കാതെ ഉപയോഗിക്കാൻ സാധിക്കും. ഇതേ പാൽ വീണ്ടും തിളപ്പിച്ചു എന്നത് കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല മറിച്ച് അതുവ‍ഴി പാലിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട് താനും. കൂടുതൽ നേരം ചൂടാക്കുന്നതിന് അനുസരിച്ച് പാലിന്റെ ഗുണം കൂടുതൽ ഇല്ലാതെയാകുകയാണ് ചെയ്യുന്നത്. അതിനാൽ ചൂട് പാൽ കുടിക്കണം എന്നുണ്ടെങ്കിൽ പാൽ തിളപ്പിക്കേണ്ട ആവശ്യകതയില്ല, ചൂടാക്കിയാൽ മാത്രം മതിയാകും.

Share news