ജില്ലാ മിനി, ജൂനിയർ, ത്രോബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

കോഴിക്കോട്: ജില്ലാ മിനി, ജൂനിയർ, ത്രോബോൾ ചാമ്പ്യൻഷിപ്പിന് വി. കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. ജില്ലാ ത്രോബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ. വി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

അരോമ നാസർ, അക്കാദമി പ്രസിഡണ്ട് യൂസഫ്, ടെന്നീസ് വോളിബോൾ ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം, സി. ടി. ഇല്യാസ്, പി. ഷഫീഖ്, പി. കെ. സുകുമാരൻ, ജില്ലാ സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി യു കെ ശ്രീജികുമാർ, യു കെ ആദർശ് എന്നിവർ സംസാരിച്ചു.

