ജില്ലാതല മാപ്പിളപ്പാട്ട് മത്സരം ബുധനാഴ്ച പേരാമ്പ്രയിൽ

പേരാമ്പ്ര: കോഴിക്കോട് ജില്ലാതല മാപ്പിളപ്പാട്ട് മത്സരം ബുധനാഴ്ച പേരാമ്പ്ര അക്കാദമി ഹാളിൽ നടക്കും. യു.പി. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളാണ് പങ്കെടുക്കുക. പേരാമ്പ്രയിലെ കലാ പഠന കേന്ദ്രമായ അക്കാദമി ഓഫ് ആർട്സിൻ്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്ററുമായി സഹകരിച്ച്കൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടക്കുമെന്ന് ഭാരവാഹികളായ എ. എം. മുരളീധരൻ, കെ. കെ. അബൂബക്കർ, വി.എം. അഷറഫ്, രാജൻ കൂട്ടമ്പത്ത് എൻ കെ. മുസ്തഫ എന്നിവർ അറിയിച്ചു.

