KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല ഇൻക്ലൂസീവ് ഫുട്ബോൾ പരിശീലനക്യാമ്പ് നടത്തി

.
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല സഹവാസ ഫുട്ബോൾ പരിശീലന ക്യാമ്പ് GVHSS അത്തോളിയിൽ പന്തലായനി ബി ആർ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 11, 12 തിയ്യതികളിലായി നടന്ന ക്യാമ്പ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പന്തലായനി BPC മധുസൂധനൻ പദ്ധതി വിശദീകരണം നടത്തി.
അത്തോളി GVHSS പ്രിൻസിപ്പാൾ മീന കെ.കെ, സന്ദീപ് നാല് പുരയ്ക്കൽ, ശാന്തി മാവീട്ടിൽ, ജസ് ലി കച്ചോട്ടിൽ, ഷിജു കെ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ  ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ബിആർസികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികളാണ് ഈ ദ്വിദിന പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. ജയകൃഷ്ണൻ നന്ദി പറഞ്ഞു.
Share news