തിരികെ സ്കൂളിലേക്ക് ജില്ലാതല ഉദ്ഘാടനം തിരുവങ്ങൂരിൽ ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു
കൊയിലാണ്ടി: തിരികെ സ്കൂളിലേക്ക് ജില്ലാതല ഉദ്ഘാടനം തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു. തദ്ധേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട് കുടുംബശ്രീ സി ഡി എസ് ചേമഞ്ചേരി എന്നിവയുടെ നേതൃത്വത്തിലാണ് തിരികെ സ്കൂലേക്ക് ക്യാമ്പയിൻ നടത്തിയത്. അയൽകൂട്ടതല സംഘടനാ സംവിധാനം മെച്ചപ്പെടുത്തലാണ് പരിപാടിയുടെ ഉദ്ധേശം. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ഫ്ളാഗ് ഓഫും തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

രാവിലെ 9 – 30 അസംബ്ലി ചേർന്നു. സ്റ്റേറ്റ് മിഷൻ പ്രൊജക്റ്റ് ഓഫീസർ നവീൻ, സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസർ സി സിന്ധു എന്നിവർ മുഖ്യാതിഥികളായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം ഷീല, വി കെ അബ്ദുൾ ഹാരിസ്, വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആർ സിന്ധു സ്വാഗതവും, ചേമഞ്ചേരി സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല നന്ദിയും പറഞ്ഞു.
