ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്: കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്പോർട്സ് ക്ലബ്ബിന് ഇരട്ട കിരീടം
.
താമരശ്ശേരി ഈങ്ങാപ്പുഴയിൽ നടന്ന ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ, ജൂനിയർ പെൺകുട്ടികളുടെ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്പോർട്സ് ക്ലബ്ബ് മികച്ച നേട്ടം കൈവരിച്ചു. ശക്തമായ മത്സരം നേരിട്ടിട്ടും മികച്ച ടീംവർക്കും പരിശീലന മികവുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നേടിയ ഈ ഇരട്ട കിരീടം സ്കൂളിനും പ്രദേശത്തിനും അഭിമാനകരമായ നേട്ടമാണെന്ന് അധ്യാപകരും കായികപ്രേമികളും അഭിപ്രായപ്പെട്ടു. ഈങ്ങാപ്പുഴയിൽ നടന്ന മത്സരത്തിൽ ടീമംഗങ്ങളുടെ മികച്ച പ്രകടനം ശ്രദ്ധേയമായി. സബ് ജൂനിയർ വിഭാഗത്തിൽ മികച്ച കളിക്കാരിയായി ആച്ചൽ എൻആർ, ജൂനിയർ വിഭാഗത്തിൽ പാർവണ ബാബു കെ എന്നിവരെ തിരഞ്ഞെടുത്തു വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ജില്ലാ പ്രസിഡണ്ട് ഹാഷിം മാട്ടുമ്മൽ വിതരണം ചെയ്തു. ചടങ്ങിൽ ജില്ലാ സെക്രട്ടറി നിതിൻ പി, പി എം മോഹനൻ, ഹരികൃഷ്ണൻ, ഷമീം അബ്ദുൽ റഹ്മാൻ, രാജൻ കാപ്പാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.



