“ടേപ്സ്‌ട്രി ഓഫ് ഇന്ത്യ” ചരിത്ര നിർമ്മിതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ജില്ലാ കളക്ടർ നിർവ്വഹിക്കും
കൊയിലാണ്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ പി ടി എ യുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ടേപ്സ്ട്രി ഓഫ് ഇന്ത്യ എന്ന പേരിട്ട ചരിത്ര നിർമ്മിതിയുടെ ഉദ്ഘാടനം ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഐ എ എസ് നിർവ്വഹിക്കും. മുൻസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിക്കും.
.

.
ഇന്ത്യയുടെ ചരിത്രവും സംസ്കാരവും പൈതൃകവും പാരമ്പര്യവും വരച്ചുകാട്ടുന്ന നിർമ്മിതിയിൽ ദണ്ഢിയാത്രയോടൊപ്പം കേരളീയ കലകളും, കാർഷിക വ്യവസ്ഥിതിയും, ഗുരുകുല വിദ്യാഭ്യാസവും, ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയും, തനത് ആയോധനകലകളും ആലേഘനം ചെയ്തിട്ടുണ്ട്. കേരളത്തിൻ്റെ വാണിജ്യ സാംസ്കാരിക ചരിത്രത്തിൽ ഇടം പിടിച്ച പന്തലായനിയുടെ മണ്ണിൽ ഒരു തിലകക്കുറിപോലെ ഈ നിർമ്മിതി എക്കാലവും ശോഭിക്കും.



