ഇടവിള കിറ്റ് വിതരണവും കൃത്യതാ കൃഷി ഉദ്ഘാടനവും
.
കൊയിലാണ്ടി നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും കൃഷിക്കാർക്കുള്ള ഇടവിളകിറ്റ് വിതരണത്തിൻ്റെയും മാരിഗോൾഡ് കൃഷിക്കൂട്ടം ആരംഭിച്ച കൃത്യതാ കൃഷിയുടെ നടീൽ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ നിർവ്വഹിച്ചു. വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ എ. സുധാകരൻ അധ്യക്ഷത വഹിച്ചു.

കൗൺസിലർ വി. രമേശൻ മാസ്റ്റർ, ഹംന, ലിനിഷ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഷംസിദ സെയ്ദ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ രമ്യ തിരുവലത്ത് സ്വാഗതവും ബിന്ദു സത്യൻ നന്ദിയും പറഞ്ഞു.



