KOYILANDY DIARY.COM

The Perfect News Portal

വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട വിഷയം; വി ശിവദാസൻ എംപി അടിയന്തരപ്രമേയനോട്ടീസ് നൽകി

വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട വിഷയത്തിൽ വി ശിവദാസൻ എംപി അടിയന്തരപ്രമേയനോട്ടീസ് നൽകി. 100 ഗ്രാം ഭാരത്തിൻ്റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്‌സിൻ്റെ ഫൈനലിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയ അവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങൾ വളരെ സംശയാസ്പദമാണ്.

ലോകത്തിലെ ഏറ്റവും മികച്ച ഫ്രീസ്റ്റൈൽ ഗുസ്തിതാരം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നിലവിലെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് യുയി സുസാക്കിയെ പോലും അവർ പരാജയപ്പെടുത്തിയിരുന്നു. വളരെ സംശയാസ്പദവും നാടകീയവുമായ രീതയിൽ ആണ് അവർ അയോഗ്യയാക്കപ്പെട്ടത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. വിനേഷ് ഫോഗട്ടിന്റെ വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് വി ശിവദാസൻ എംപി രാജ്യസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.

Share news