KOYILANDY DIARY.COM

The Perfect News Portal

തവിടുകളയാത്ത സ്പെഷ്യൽ മൂടാടി അരിയുടെ പ്രദർശനനവും വില്പനയും

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര മഹോത്സവത്തോട നുബന്ധിച്ചു ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്ന. മൂടാടി കാർഷിക കർമസേനയുടെ തവിടുകളയാത്ത സ്പെഷ്യൽ മൂടാടി അരിയുടെ പ്രദർശനനവും വില്പനയും ആരംഭിച്ചു. കർമസേന പ്രസിഡണ്ട് വി. കെ. കമല ആദ്യ വില്പന ഉത്സവാഘോഷ കമ്മറ്റി വൈസ് ചെയർമാനും ക്ഷേമസമിതി രക്ഷധികാരിയുമായ ഇ.എസ്. രാജന് കൈമാറി നിർവഹിച്ചു.

ചടങ്ങിൽ ക്ഷേമസമിതി പ്രസിഡണ്ട് വി. വി. ബാലൻ, കർമസേന സെക്രട്ടറി എം.വി. ഗംഗാധരൻ. ശശി, എസ്. നായർ എന്നിവർ സംസാരിച്ചു. ടെക്‌നീഷ്യന്മാരായ കെ. വി. വേണു. ഷൈനി എന്നിവർ സംസാരിച്ചു.

Share news