”ഇവാനോകളും അതിശയപ്പൂച്ചയും” എന്ന നോവലിൻ്റെ ചർച്ച നടത്തി
.
കൊയിലാണ്ടി: ചേമഞ്ചേരി കോരോത്ത്കണ്ടി ദാമോദരൻ നായർ സ്മാരക ലൈബ്രറി ബിനേഷ് ചേമഞ്ചേരി രചിച്ച ബാലസാഹിത്യകൃതിയായ ”ഇവാനോകളും അതിശയപ്പൂച്ചയും” എന്ന നോവലിൻ്റെ ചർച്ച നടത്തി. സത്യചന്ദ്രൻ പൊയിൽക്കാവ്, കെ സൗദാമിനി ടീച്ചർ, ഷെരീഫ് കാപ്പാട്, വത്സൻ പല്ലവി, ശശിധരൻ ടി ഒ, സോമൻ പൂക്കാട്, മനോഹരൻ, ഷാജി കോരോത്ത്കണ്ടി, ബിനേഷ് ചേമഞ്ചേരി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.



