KOYILANDY DIARY.COM

The Perfect News Portal

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയിൽ തിങ്കളാഴ്ച രാത്രിയാണ് എളമക്കര പൊലീസ്‌ സനലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കൊച്ചിയിൽ എത്തിക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. നടിയുടെ പരാതിയിൽ ഇയാൾക്കെതിരെ എളമക്കര പൊലീസ് കേസെടുക്കുകയും ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്യുകയായിരുന്നു.

 

എന്നാൽ തനിക്കെതിരെ ഉള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്നാണ് സനൽ കുമാർ അവകാശപ്പെടുന്നത്. ഓരാളെ സ്‌നേഹിച്ചതാണോ താൻ ചെയ്ത കുറ്റമെന്നും ഒരു സ്ത്രീയെ തടവിൽ വെച്ചിരിക്കയാണെന്ന് പറഞ്ഞതുകൊണ്ട് പൊലീസ് തന്നെ പിടിച്ചിരിക്കുകയാണെന്നും സനൽകുമാർ പറയുന്നു.

Share news