KOYILANDY DIARY.COM

The Perfect News Portal

ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടി സ്വീകാര്യമല്ല; ഉടൻ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ

.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടി സ്വീകാര്യമല്ലെന്ന് പ്രോസിക്യൂഷൻ. വിചാരണ കോടതി വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കേസിൽ ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷവിധിച്ചിരുന്നു. എട്ടാം പ്രതിയായ ദിലീപിനെയും പതിനഞ്ചാം പ്രതിയായ ശരത്തിനെയും എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.

കോടതിയുടെ വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നതിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ റിപ്പോർട്ട് സമർപ്പിച്ചു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെയും ആറ് കുറ്റവാളികൾക്ക് വിധിച്ച ശിക്ഷയെയും റിപ്പോർട്ടിൽ ശക്തമായി വിമർശിച്ചു. ദിലീപിനെതിരെയും ശരത്തിനെതിരെയും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണ കോടതി ഇരട്ടത്താപ്പ് കാണിച്ചുവെന്ന് പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.

Advertisements

 

പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ അന്യായമായും, നീതിയുക്തമല്ലാതെയും, പക്ഷപാതപരമായുമാണ് വിലയിരുത്തിയത്. വിലപ്പെട്ട തെളിവുകളിൽ ഭൂരിഭാഗവും അവഗണിക്കപ്പെടുകയോ സാധുവായ കാരണങ്ങളില്ലാതെ ഉപേക്ഷിക്കപ്പെടുകയോ ചെയ്തു. വിചാരണ കോടതി ഹാജരാക്കിയ തെളിവുകൾ നിരസിച്ചതിന് നൽകിയ കാരണങ്ങൾ ദുർബലമാണ്. അവ നീതിയുക്തവുമല്ല. കുറ്റവാളികളായ ആറ് പേർക്ക് നൽകിയ ശിക്ഷ 20 വർഷം തടവ് മാത്രമാണെന്നും പരമാവധി ശിക്ഷ ജീവപര്യന്തം തടവാണെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

 

 

Share news