മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ് മരണമടഞ്ഞു

കൊയിലാണ്ടി: ചാലിൽ പറമ്പിൽ താമസിക്കും കോയാൻ്റെ വളപ്പിൽ കെ.കെ.വി. ഹംസ (65) നിര്യാതനായി. ഹാർബറിൽ നിന്നും ബദർ എന്ന തോണിയിൽ മത്സ്യബന്ധനത്തിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കൂടെയുള്ളവർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. പരേതനായ അബ്ദുള്ളക്കുട്ടിയുടെയും. അലീമയുടെയും മകനാണ്. ഭാര്യ ആയിഷ. മക്കൾ: ഷംസുദ്ദീൻ, ഷബീർ. സഹോദരങ്ങൾ, മുഹമ്മദ് കെ.കെ.വി., പാത്തുമ്മ, പരേതനായ മൊയ്തീൻ.
