KOYILANDY DIARY

The Perfect News Portal

റേഷൻ വിഹിതം വാങ്ങിയില്ല; 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം നഷ്ടമായി

കൊച്ചി: തുടർച്ചയായി മൂന്ന് മാസം റേഷൻ വിഹിതം വാങ്ങാതിരുന്ന സംസ്ഥാനത്തെ 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം നഷ്ടമായി. മുൻ​ഗണന വിഭാ​ഗത്തിൽ റേഷൻ വിഹിതം വാങ്ങിയിരുന്നവർ ആനുകൂല്യമില്ലാത്ത റേഷൻ കാർഡിലേക്ക് (എൻ പി എൻ എ സ്നോൺ പ്രയോറിറ്റി നോൺ സബ്സിഡി) തരംമാറ്റപ്പെടുകയും ചെയ്തു. ഇനി മുൻ​ഗണന ലഭിക്കണമെങ്കിൽ പുതിയ അപേക്ഷ നൽക്കേണ്ടിവരും. 

പ്രയോറിറ്റി ഹൗസ് ഹോൾഡ് (പിഎച്ച്എച്ച്) വിഭാ​ഗത്തിലെ 48,724 പേരും അന്ത്യോദയ അന്നയോജന (എഎവൈ) വിഭാ​ഗത്തിലെ 6,672 പേരും നോൺ പ്രയോറിറ്റി സബ്സിഡി (എൻപിഎസ്) വിഭാ​ഗത്തിലെ 4,292 പേരും പട്ടികയിൽ നിന്ന് പുറത്തായി. സംസ്ഥാനത്തെ ഏത് റേഷൻകടയിൽനിന്ന്‌ വിഹിതം വാങ്ങാമായിരുന്നിട്ടും മുൻഗണനാ വിഭാഗത്തിൽപെട്ടവർ വാങ്ങാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടിയെടുക്കാൻ പൊതുവിതരണവകുപ്പ് തീരുമാനിച്ചത്.