KOYILANDY DIARY.COM

The Perfect News Portal

വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി: സൗജന്യ കലാപരിശീലനം

കൊയിലാണ്ടി: കേരള സർക്കാർ സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിക്ക് കീഴിൽ സൗജന്യ കലാ പരിശീലനം ഉടൻ ആരംഭിക്കുന്നു. ഇതിനായി താല്പരരായവരിൽ നിന്നും പ്രായഭേദമന്യേ അപേക്ഷ ക്ഷണിച്ചു. സംഗീതം, പെയിന്റിംഗ് എന്നിവയിൽ നിശ്ചിത യോഗ്യതയുള്ളവരാണ് പരിശീലനം നൽകുന്നത്. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ മുൻസിപ്പാലിറ്റിയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. 8590284345, 8129761336.
Share news