KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ ധർണ നടത്തി

അരിക്കുളം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെകട്ട്രറി രാജേഷ് കീഴരിയൂർ ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ട്രഷറർ കെ. അഷറഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, സെക്രട്ടറി വി.വി.എം. ബഷീർ, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, യു.ഡി.എഫ് ജില്ലാ ലെയ്സൺ കമ്മറ്റി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് ഫായിസ് നടുവണ്ണൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, ടി.ടി. ശങ്കരൻ നായർ എന്നിവർ സംസാരിച്ചു. അനസ് കാരയാട്, പി.എം. രാധ ടീച്ചർ, അൻസിന കുഴിച്ചാലിൽ, പി. കെ. കെ. ബാബു, ടി. എം. പ്രതാപ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Share news