ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ ഹാജരാകില്ല

തിരുവനന്തപുരം: ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ ഹാജരാകില്ലെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. സ്വർണക്കടത്ത്, ഹവാല എന്നിവ വഴിയുള്ള പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് ദ ഹിന്ദു പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ പരാമർശവുമായി ബന്ധപ്പെട്ടാണ് ഗവർണർ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് നൽകിയത്.

ഇന്ന് വൈകിട്ട് നാലു മണിക്ക് ഇരുവരും രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരമുണം നൽകണം എന്നായിരുന്നു ആവശ്യം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയത്.

