KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് കണക്കുകൾ. ഇന്നലെ മാത്രം ദർശനം നടത്തിയത് 77,026 തീർത്ഥാടകരാണ്. ഇതോടെ ആദ്യ ഏഴ് ദിനം ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 451097 ലക്ഷമായി.

ഏഴ് ദിവസത്തെ കണക്ക് വിവരം:

15.11.24 – 30,657
16.11.24 – 72,656
17.11.24 – 67,272
18.11.24 – 75,959
19.11.24 – 64,484
20.11.24 – 63,043
21.11.24 – 77,026

Advertisements

 

അതേസമയം, ശബരിമല തീർത്ഥാടനത്തിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് എൻഎസ്എസ് മുഖപത്രം. തീർത്ഥാടനകാലം കുറ്റമറ്റതാക്കാൻ സർക്കാരും ദേവസ്വം ബോർഡും പരിശ്രമിച്ചുവെന്ന് എൻഎസ്എസ് പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്ത് നിന്നും ആത്മാർത്ഥമായ പരിശ്രമം ഉണ്ടായിയെന്നും ഇതിൽ സന്തോഷമുണ്ടെന്നും മുഖപത്രത്തിൽ എൻഎസ്എസ് വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് കാര്യത്തിൽ ഉണ്ടായ ആശയക്കുഴപ്പം സർക്കാർ പരിഹരിച്ചുവെന്നും എൻഎസ്എസ് പറഞ്ഞു. മുഖപത്രമായ സർവ്വീസസ്സിലാണ് സർക്കാരിനെ എൻഎസ്എസ് പ്രശംസിച്ചത്.

Share news