പിഷാരികാവിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം: ഭക്തജന സമിതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ക്ഷേത്രപരിസരത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണമെന്നും നാലമ്പല പുനരുദ്ധാരണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും പിഷാരികാവ് ഭക്തജന സമിതിയോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷത വഹിച്ചു. ബാലൻ പത്താലത്ത്, ഇ. ശ്രീകുമാരൻ നായർ, രാജീവൻ മഠത്തിൽ, ടി.ടി. നാരായണൻ, എടക്കണ്ടി സുനിൽകുമാർ, കൊണ്ടക്കാട്ടിൽ മുരളി, വിനയൻ, കാഞ്ചന എന്നിവർ പ്രസംഗിച്ചു.
