KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ വികസനം: 2 കോടി അനുവദിച്ചതായി പി.കെ. കൃഷ്ണദാസ്

കൊയിലാണ്ടി: ‘കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ റെയിൽവെ അനുമതി നൽകിയതായി റെയിൽവെ പി.എ.സി ചെയർമാൻ പി.കെ കൃഷ്ണദാസ് പറഞ്ഞു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ വിവിധ സംഘടനകളും, ബി.ജെ.പി.യും, നൽകിയ നിവേദനങ്ങളുടെ ഫലമായി ഒരു കോടി രുപയുടെ വികസനം കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ നടപ്പിലാക്കി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

 

സ്റ്റേഷനിലെ ആർ.ഒ.ബി. മുതിർന്ന യാത്രക്കാർക്ക് സഞ്ചരിക്കാൻ പ്രയാസപ്പെടുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിൻ്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് പോകാൻ എസ്കലേറ്റർ സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചതായും, ഇതിനായി 50 ലക്ഷം രൂപ വകയിരുത്തിയതായും, അദ്ദേഹം പറഞ്ഞു. ഇതൊടൊപ്പം തന്നെ ഒന്നാം നമ്പർ ഫ്ലാറ്റ്മിലെയും, രണ്ടാം നമ്പർ ഫ്ലാറ്റ്ഫോഫോമിലെയും ചോർന്നൊലിക്കുന്ന മേൽക്കൂര മാറ്റാനും തീരുമാനിച്ചതായി ഇതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

 

ടിക്കറ്റ് കിട്ടാൻ പ്രയാസമുണ്ടാകുന്നു എന്ന യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിക് സിസ്റ്റം എ.ടി.വി.എം. മെഷീൻ ഉടൻ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ വി.ഐ.പി. ലോഞ്ച് ഉൾപ്പെടെ യാത്രകാർക്ക് ഉപയോഗിക്കാൾ ശൗചാലയം നിർമിക്കാൻ അനുമതി നൽകി. ഇതിനാവശ്യമായ തുക നീക്കിവെച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ ഒന്നും രണ്ടും, ഫ്ലാറ്റ് ഫോമിൽ ആവശ്യമായ ഇരിപ്പിടം, ഫാൻ, തുടങ്ങിയവ സ്ഥാപിക്കും, യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇപ്പോഴുള്ള പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്തും

Advertisements

 

മുതിർന്ന യാത്രക്കാർക്ക് ഫ്ലാറ്റ് ഫോമിലൂടെ സഞ്ചരിക്കാനുള്ള പ്രത്യേകം വാഹനം ഉടൻ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിൽ ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും, മാവേലി, മംഗള എക്സ്പ്രസ്സ് ട്രെയിനുക ളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കാൻ  റെയിൽവെ മന്ത്രിയുമായും, റെയിൽവെ മാനേജരുമായും ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ആവശ്യമായ മംഗലാപുരം ഇൻ്റർസിറ്റി, കണ്ണൂർ ഏറണാകുളം ഇൻ്റർസിറ്റി സ്റ്റോപ്പ് അനുവദിക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിനു മുന്നിൽ റെയിൽവെ ഓവർ ബ്രിഡ്ജ് പണിയണമെന്ന ആവശ്യം ഗവ: ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികളായ ആരഭിയും,ലക്ഷ്മിയും. നേരിട്ട് കൃഷ്ണദാസിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. എ.ഇ.ഒ. സുധയും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ 10 മുതൽ വിവിധ ട്രെയിനുകൾ നിർത്താൻ നടപടി സ്വീകരിച്ചു.

ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ 10 മുതൽ നിർത്തുന്ന തീവണ്ടികൾ 60 23 ഷൊർണ്ണൂർ ‘കണ്ണൂർ മെമു 6481 കോഴിക്കോട്, കണ്ണൂർ പാസഞ്ചർ, 6450 കണ്ണൂർ, ഷൊർണ്ണൂർ എക്സ്പ്രസ്സ്,6024, കണ്ണൂർ മെമു തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുന സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. ബി.ജെ പി. മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ്കിഷ്, വി.കെ. ജയൻ, അഡ്വ. കെ.വി. സുധീർ, ബി.കെ. പ്രേമൻ, കെ.വി.സുരേഷ്, വായനാരി വിനോദ്, എ.പി. രാമചന്ദ്രൻ, അഡ്വ. വി. സത്യൻ, ഗിരിജാ ഷാജി, സി. നിഷ, ഒ.മാധവൻ, ടി.പി. പ്രജിത്ത്, കെ.പി.എൽ. മനോജ്, രവി വല്ലത്ത്, വി.കെ. മുകുന്ദൻ, അഭിൻ അശോക്, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.