തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു

.
പെരുവട്ടൂർ: ഒക്ടോബർ 19ന് കാക്കൂരിൽ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ പെരുവട്ടൂരിൽ ചേർന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് കൺവെൻഷൻ തീരുമാനിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്കും നൂറ് തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്നും മിനിമം വേതനം 700 രൂപ ആക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ഐ എൻ ടി യു സി റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജിഷ പുതിയേടത്ത് അധ്യക്ഷത വഹിച്ചു.
.

.
കെ കെ ഭാസ്കരൻ, റഷീദ് പുളിയഞ്ചേരി, സജീവൻ ടി ടി, മിഥുൻ കെ, ശ്രീജ ടി ടി, അബ്ദുൾ ഖാദർ, ബാലകൃഷ്ണൻ തുന്നാത്ത് കണ്ടി, രമേശ് ഗോപി പി ടി, ശ്രീജു കുറ്റ്യാടിക്കുനി, ദേവി കുഞ്ഞിക്കുളത്തിൽ എന്നിവർ സംസാരിച്ചു. കവിത പികെ സ്വാഗതം പറഞ്ഞു.
