KOYILANDY DIARY.COM

The Perfect News Portal

ലോകകപ്പ്‌ ടീമിലുണ്ടായിട്ടും മലയാളി വിക്കറ്റ്‌കീപ്പർ ബാറ്റർ സഞ്‌ജു സാംസണ്‌ ഒറ്റ കളിയിലും അവസരം ലഭിച്ചില്ല

ബാർബഡോസ്‌: ലോകകപ്പ്‌ ടീമിലുണ്ടായിട്ടും മലയാളി വിക്കറ്റ്‌കീപ്പർ ബാറ്റർ സഞ്‌ജു സാംസണ്‌ ഒറ്റ കളിയിലും അവസരം ലഭിച്ചില്ല. ഇന്ത്യ ഫൈനൽ അടക്കം എട്ടു മത്സരത്തിനിറങ്ങി. വിക്കറ്റ്‌കീപ്പർ ഋഷഭ്‌ പന്തിന്റെ മികച്ച പ്രകടനവും ടീം തോൽക്കാതെ മുന്നേറിയതും സഞ്‌ജുവിനെ പരിഗണിക്കാതിരിക്കാൻ കാരണമായി. ലോകകപ്പ് ടീമിലെത്തിയ മൂന്നാമത്തെ മലയാളിയാണ്‌ സഞ്‌ജു.

1983ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകകിരീടം നേടുമ്പോൾ സുനിൽ വൽസൻ ടീമിലുണ്ടായിരുന്നു. ഈ മലയാളി പേസ്‌ ബൗളർക്കും കളിക്കാൻ അവസരം കിട്ടിയില്ല. അച്ഛനമ്മമാരുടെ വീട്‌ കണ്ണൂരായിരുന്നു. വത്സൻ താമസിക്കുന്നത്‌ ഡെറാഡൂണിലാണ്‌. ഡൽഹിയാണ്‌ പ്രവർത്തനകേന്ദ്രം.

Share news