KOYILANDY DIARY.COM

The Perfect News Portal

പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അധാർമികം; മുല്ലപ്പള്ളി

കടിയങ്ങാട്: പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അധാർമികമെന്ന് മുല്ലപ്പള്ളി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 39-ാമത് പേരാമ്പ്ര നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെൻഷൻ കാർക്ക് ലഭിക്കാനുള്ള 18% ക്ഷാമാശ്വാസ കുടിശ്ശികയും രണ്ട് ഗഡു പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങളും ഉടൻ ലഭ്യമാക്കണമെന്നും മെഡിസെപ്പ് – അപാകതകൾ പരിഹരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശമ്പള – പെൻഷൻ പരിഷകരണ കമ്മീഷനെ നിയമിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ഒ എം രാജൻ അദ്ധ്യക്ഷത വഹിച്ചു.

 

പി എം അബ്ദുറഹിമാൻ, കെ സി ഗോപാലൻ, സത്യൻ കടിയങ്ങാട്, ഇ വി രാമചന്ദ്രൻ, രമേശ് കാവിൽ, കെ കെ വിനോദൻ, വി പി ഇബ്രാഹിം, കെ മധു കൃഷ്ണൻ, കെ പി രാമചന്ദ്രൻ, എം വാസന്തി, എൻ പി വിജയൻ, ഇ വി ശങ്കരൻ, ഇ ടി സരീഷ്‌, പുതുക്കോട്ട് രവീന്ദ്രൻ, സി കെ രാഘവൻ, എസ്. സുനന്ദ്, സൈറാബാനു, പി കെ കൃഷ്ണദാസ്, ടി ഹരിദാസൻ, കെ പി സുലോചന, ഇ.വി. ശങ്കരൻ, പി കെ. അബ്ദുറഹിമാൻ, കെ. ജാനു, സത്യൻ കല്ലൂർ, വിനോദൻ കല്ലൂർ, ആയോളി ഗംഗാധരൻ, കെ കെ ബാലൻ, പി ടി വിജയൻ, മൂസ്സക്കുട്ടി, കെ.ടി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisements
Share news