ദേശീയപാതയുടെ ശോചനീയാവസ്ഥ: വഗാഡിൻ്റെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

കൊയിലാണ്ടി: ദേശീയപാതയുടെ ശോചനീയാവസ്ഥ: വഗാഡിൻ്റെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ദേശീയപാത വടകര മുതൽ വെങ്ങളം വരെ ഗതാഗതയോഗ്യമാക്കുക, നിർമ്മാണത്തിലെ അപാകത പരിഹക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബസ്സ് ഉടമകളുടെയും തൊഴിലാളികളുടേയും സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണ കമ്പനിയായ വഗാഡിൻ്റെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഐ.എൻ.ടി.യു.സി ഫെഡറേഷൻ മുൻ സംസ്ഥാനപ്രസിഡണ്ട് അഡ്വ: ഇ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.

റോഡ് ഗതാഗതം ഇത്രയും താറുമാറായിട്ടും ജനങ്ങൾ ദുരിതത്തിലായിട്ടും അധികൃതർ കാഴ്ചക്കാരനെപ്പോലെ മാറി നിന്നാൽ ശക്തമായ സമരം ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ എ.കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.എൻ.എ അമീർ (ഐ.എൻ.ടി.യു.സി), എ സതീശൻ (സി.ഐ.ടി.യു), കെ.കെ. വിനയൻ (ബി.എം.എസ്സ്), വിനോദ് ചെറിയത്ത് (ജെ.എൽ.യു.), പി.ബിജു (കോ ഓർഡിനേഷൻ കമ്മിറ്റി) എന്നിവരും


ബസ്സ് ഉടമ സംഘടനാനേതാക്കളായ ഉഷസ് ഗോപാലൻ, സൽവ കുഞ്ഞമ്മദ്, എ. പി, ഹരിദാസൻ, പാറക്കൽ അബു ഹാജി, പി. അബ്ദുള്ള, പി. ബിജു, എൻ. സുരേഷ്, സംസാരിച്ചു. ദിനേശൻഎളയിടത്ത് കെ പ്രമോദ്, പ്രസീത് ബാബു, അമർ ശാന്തി സുനി, യു.കെ കുഞ്ഞി രാമൻ, പി. രജീഷ്, എ.വി. സത്യൻ, രാഗേഷ്, കെ. എ.വി ശിവപ്രസാദ് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി. വഗാഡ് പ്രൊജക്ട് മാനേജർ രാജശേഖറിന് സമരസമിതി നിവേദനം കൈമാറി.

